കൗമാരക്കാരി കൂട്ടമാനഭംഗത്തിനിരയായതില്‍ മനംനൊന്ത് സുഹൃത്ത് ആത്മഹത്യ ചെയ്തു..!!

ഛത്തീസ്ഗഡില്‍ കൗമാരക്കാരിയായ പെണ്‍കുട്ടി തന്‍റെ കണ്‍‌മുന്നില്‍ വെച്ച്‌ കൂട്ടമാനഭംഗത്തിനിരയായതില്‍ മനംനൊന്ത് 21കാരന്‍ ജീവനൊടുക്കി. ചത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. സെപ്റ്റംബര്‍ ഒന്നിനാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. സുഹൃത്തായ സവന്‍ സായ്‌യാണ് ജീവനൊടുക്കിയത്.

പെണ്‍കുട്ടിയും സുഹൃത്തും കോര്‍ബയിലെ ഒരു സ്കൂളിന് സമീപത്ത് ഒന്നിച്ചിരിക്കവെ സ്ഥലത്തെത്തിയ ഈശ്വര്‍ ദാസ്, ഖേം കന്‍വാര്‍ എന്നിവര്‍ ഇവരിരുവരെയും മര്‍ദ്ദിക്കുകയും സവന്‍ സായിയുടെ മുന്നില്‍ വെച്ച്‌ പെണ്‍ക്കുട്ടിയെ മാനഭംഗപ്പെടുത്തുകയുമായിരുന്നു. പിറ്റേന്ന് സമീപവാസികളായവരോട് ഈശ്വറും ഖേം കന്‍വാറും സംഭവത്തേക്കുറിച്ച്‌ പറഞ്ഞിട്ടുണ്ടെന്ന് സായ് അറിഞ്ഞു.

ഇതില്‍ മനംനൊന്താണ് ഇയാള്‍ ജീവനൊടുക്കിയതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. സവന്‍ സായിയുടെ മരണം സംബന്ധിച്ച്‌ അന്വേഷണം നടത്തുന്ന പോലീസ് സംഘം പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ പുറത്ത് വന്നത്.  പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെ അടുത്ത ദിവസ കോടതിയില്‍ ഹാജരാക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*