കൂടെ പോരുന്നോ എന്ന ആ ഒരു ചോദ്യമാണ്‌ തന്റെ ജീവിതം മാറ്റിമറിച്ചതെന്ന്‌ ദിലീപ്‌..!!

ദിലീപ്-ഹരിശ്രീ താരജോടികൾ ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചവയാണ്. തന്റെ ജീവിതം തന്നെ മാറ്റിമറിച്ചത് ഹരിശ്രീ അശോകനാണ് എന്നാണ് ദിലീപ് പറയുന്നത്. ഹരീശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയ ദിലീപ് തന്റെ പ്രസംഗത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘കോളേജിൽ പഠിക്കുന്ന സമയത്ത് അഞ്ചാറ് മാസം കലാഭവനിൽ മിമിക്രി ആർടിസ്റ്റ് ആയി പോയിരുന്നു. അന്ന് ഞാൻ കേട്ടിട്ടുണ്ട് ഹരിശ്രീ അശോകൻ എന്ന കലാകാരനെക്കുറിച്ച്. അടുത്ത് അറിയില്ല. ഒരിക്കൽ അദ്ദേഹത്തിന്റെ പരിപാടി കാണുവാനിടയായി. ഇത്രയും ടൈമിംഗ് ഉള്ള കലാകരനെ കണ്ടിട്ടില്ല, അദ്ദേഹത്തിന്റെ കഴിവിൽ അത്ഭുതപ്പെട്ടപോയി.’–ദിലീപ് പറഞ്ഞു.

‘അങ്ങനെ ഒരുദിവസം അശോകൻ ചേട്ടൻ എന്റെ വീട്ടിൽ വന്നു. എന്നെക്കുറിച്ച് ജോർജും സന്തോഷും പറഞ്ഞു കേട്ടിട്ടുണ്ടെന്നും ഞങ്ങളുടെ കൂടെ പോരുന്നണ്ടോ എന്നും അശോകൻ ചേട്ടൻ ചോദിച്ചു. സത്യത്തിൽ എന്റെ കലാജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു അത്. ഹരിശ്രീയിൽ പിന്നീട് നാലരവർഷം. ജീവിതത്തിൽ അച്ചടക്കം വന്നു. ടൈമിംഗ് എന്തെന്ന് പഠിപ്പിച്ചു. മൊത്തത്തിൽ അപതാളത്തിൽ പൊയ്‌ക്കൊണ്ടിരുന്ന എന്നെ താളത്തിൽ ജീവിക്കാൻ പഠിപ്പിച്ചത് അശോകൻ ചേട്ടനാണ്. അശോകൻ ചേട്ടന് എന്റെ ജീവിതത്തിൽ ഒരുപാട് സ്ഥാനങ്ങളുണ്ട്..

അശോകൻ ചേട്ടനൊപ്പം നിരവധി സിനിമകൾ ചെയ്യാൻ സാധിച്ചു. കൂടെ അഭിനയിക്കമ്പോൾ എന്നെ ഒരുപാട് ചിരിപ്പിച്ച ആളാണ് അശോകൻ ചേട്ടൻ. അദ്ദേഹം സംവിധായകനാകുന്നതിലും വളരെ സന്തോഷം. ഇന്ത്യൻ സിനിമയിലെ മികച്ച അഭിനേതാവ് ആണ് അദ്ദേഹം, അത് തെളിയിച്ചിട്ടുമുണ്ട്. സംവിധാനത്തിലും അദ്ദേഹം ആ കഴിവ് തെളിയിക്കട്ടെ.’ എന്നും ദിലീപ് പറഞ്ഞു.

എം.ഷിജിത്ത്, ഷഹീർ ഷാൻ എന്നിവരാണ് നിർമ്മാണം. .ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, ദീപക്, ബിജു കുട്ടൻ, അശ്വിൻ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*