കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം ‘സാലറി ചലഞ്ച‌്’ ആയി ഏറ്റെടുത്ത‌് കേരളം…

കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഒരുമാസത്തെ ശമ്പളം എന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ‘സാലറി ചലഞ്ച‌്’ ആയി ഏറ്റെടുത്ത‌് കേരളം. ജീവനക്കാര്‍ ഏറ്റെടുത്ത ഈ മഹായജ്ഞം വന്‍വിജയത്തിലേക്കു നീങ്ങുകയാണ‌്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ഒരുമാസത്തെ ശമ്പളം നല്‍കാനുള്ള സന്നദ്ധത അറിയിക്കാന്‍ ശനിയാഴ‌്ചവരെ സമയമുണ്ട‌്. അതിനുശേഷമേ കൃത്യമായ കണക്കുകള്‍ ലഭിക്കൂ. എങ്കിലും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച‌് 85 ശതമാനത്തിലേറെ ജീവനക്കാര്‍ പങ്കാളികളാകും.

കോണ്‍ഗ്രസ‌് നിയന്ത്രണത്തിലുള്ള സംഘടന ശക്തമായ സാന്നിധ്യം അവകാശപ്പെടുന്ന സെക്രട്ടറിയറ്റില്‍പോലും ഭൂരിഭാഗം ജീവനക്കാരും സാലറി ചലഞ്ച‌് ഏറ്റെടുത്തു. വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന ധാരാളം ജീവനക്കാര്‍ ഒരുദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക‌് നല്‍കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*