കാര്യവട്ടം ഏകദിനം : ഇന്ത്യാ വെസ്റ്റ് ഇന്‍ഡീസ് ഏകദിനം അനിശ്ചിതത്വത്തില്‍..

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് കാര്യവട്ടം ഏകദിനത്തെ ചൊല്ലി തര്‍ക്കം. മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നടത്തിപ്പുകാരായ സ്പോര്‍ട്സ് ഫെസിലിറ്റീസ് ലിമിറ്റഡും കേരള ക്രിക്കറ്റ് അസോസിയേഷും (കെസിഎ) തമ്മിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.

ഗാലറിയിലെ കോര്‍പ്പറേറ്റ് ബോക്സ് ഇരിപ്പിടങ്ങളും സ്റ്റേഡിയത്തിന് പുറത്തെ മാര്‍ക്കറ്റിംഗ് അവകാശവും തങ്ങള്‍ക്ക് വേണമെന്ന് സ്പോര്‍ട്സ് ഫെസിലിറ്റീസ് ലിമിറ്റഡ് കെസിഎയോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഈ ആവശ്യം കെസിഎ പൂര്‍ണമായും തള്ളിക്കളഞ്ഞു.

മത്സരം പൂര്‍ണമായും കെസിഎയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും മറിച്ചൊരു സാധ്യത ആലോചിക്കുക പോലുമില്ലെന്നും മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ പോലും സ്പോര്‍ട്സ് ഫെസിലിറ്റീസ് ലിമിറ്റഡിന്‍റെ ആവശ്യം അനുവദിക്കില്ലെന്നും കെസിഎ വ്യക്തമാക്കി കഴിഞ്ഞു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*