കനത്ത മഴയും മഞ്ഞുവീഴ്ചയും; കാര്‍ത്തി അടക്കമുള്ള സിനിമാ സംഘം മണാലിയില്‍ കുടുങ്ങി..??

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും മലയാളികള്‍ അടക്കം നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ മണാലിയേക്ക് ടൂര്‍ പോയ സംഘം അടക്കമുള്ളവര്‍ പ്രദേശത്ത് കുടുങ്ങിയിരിക്കുകയാണ്. തമിഴ് സിനിമയിലെ പ്രമുഖ താരമായ കാര്‍ത്തിയും മണാലിയില്‍ കുടുങ്ങിപ്പോയവരുടെ കൂട്ടത്തിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദേവ് എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി കുളു-മണാലിയില്‍ എത്തിയതായിരുന്നു കാര്‍ത്തിയും സംഘവം. എന്നാല്‍ കനത്ത മഴയിലും മഞ്ഞ് വീഴ്ചയിലും റോഡ് ഗതാഗതം തകരാറില്‍ ആയതോടെ സിനിമാ സംഘത്തിന് പുറത്ത് കടക്കാന്‍ സാധിക്കാത്ത അവസ്ഥയായി.

മണിക്കൂറുകളോളം കാര്‍ത്തിക്കും സംഘത്തിനും റോഡില്‍ കുടുങ്ങിക്കിടക്കേണ്ടതായി വന്നു. മാത്രമല്ല പലയിടത്തും റോഡുകളും പാലങ്ങളും തകര്‍ന്നിരിക്കുന്നതിനാല്‍ സംഘ്തിന് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകാന്‍ സാധിച്ചില്ല. ആറ് ദിവസം മുന്‍പാണ് സംഘം ഷൂട്ടിംഗിന് വേണ്ടി മണാലിയില്‍ എത്തിയത്.

ഷൂട്ട് മുടങ്ങിയതോടെ കാര്‍ത്തി ചെന്നൈയിലേക്ക് തിരിച്ച്‌ എത്തിയിട്ടുണ്ട്. താന്‍ സുരക്ഷിതമായി തിരിച്ചെത്തിയെന്ന് നടന്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ സിനിമയുടെ സംവിധായകനും ക്യാമറാമാനും അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ മണാലിയില്‍ കുടുങ്ങി ഇരിക്കുകയാണ് എന്നും വൈദ്യുതി പോലും ഇല്ലാത്ത അവസ്ഥയാണ് പ്രദേശത്തെന്നും നടന്‍ പറയുന്നു. 140 പേരോളമാണ് കുടുങ്ങിക്കിടക്കുന്നത്. സിനിമാ സംഘം സുരക്ഷിതരാണെന്ന് സംവിധായകനായ രജത് രവിശങ്കര്‍ അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*