കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : ബിഷപ്പിനെ അറസ്റ്റ് ആരുടെയും സമരത്തിന്റെ ഫലമായിട്ടല്ലെന്ന് ചെറിയാന്‍ ഫിലിപ്പ്…

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച്‌ ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് രംഗത്ത്. ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തത് ആരുടെയും സമരത്തിന്റെ ഫലമായിട്ടല്ലെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. വിധി കല്‍പ്പിക്കേണ്ടത് ജനങ്ങളല്ല നീതിന്യായ കോടതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് ചെയ്ത ബിഷപ്പിനെ വൈകിട്ടോടെ വൈക്കം മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*