കന്യാസ്ത്രീകളുടെ സമരത്തിന് ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും പിന്തുണയ്ക്കണമെന്ന് ശാരദക്കുട്ടി..

ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും പിന്തുണയ്ക്കണമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. നീതി കിട്ടുന്നതുവരെ ബുദ്ധിയും ബോധവും ഹൃദയവും വാക്കും ശരീരവും വിശ്രമിക്കാനനുവദിക്കരുതെന്നും ശാരദക്കുട്ടി.വാക്കുകള്‍ നീതിക്കുവേണ്ടി ഉള്ള ആയുധങ്ങളാകട്ടെ.

വാക്കുകള്‍ക്കു മൂര്‍ച്ച കൂട്ടുക.. സമരവേദിയിലെത്താന്‍ കഴിയാത്തവര്‍ ഇരിപ്പിടം സമരവേദിയാക്കുക.ഇതൊരു ജീവന്മരണ സമരമാണ്. ഈ സമരത്തില്‍ പങ്കെടുക്കുന്നവരുടെയും അവരെ അനുകൂലിക്കുന്നവരുടെയും ജാതിയും മതവും പക്ഷവുമല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്.

പണമോ പദവിയോ ബന്ധുബലമോ രാഷ്ട്രീയ സ്വാധീനമോ കായിക ബലമോ ആവരുത് നീതിയുടെ മാനദണ്ഡം. അവ ഇല്ലാത്തതിന്റെ പേരില്‍ ഒരു വ്യക്തിയും ഒരു സ്ത്രീയും കേരളത്തില്‍ അപമാനിക്കപ്പെട്ടു കൂടാ.സമരമുഖത്തു തളരാതെ തുടരുന്നവരുടെ വീര്യം നമ്മുടെ വാക്കുകള്‍ കൊണ്ട്, പിന്തുണ കൊണ്ട് ,സാന്നിധ്യം കൊണ്ട് ജ്വലിപ്പിച്ചു നിര്‍ത്തുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*