ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതിയെ ഇരയായ യുവാക്കള്‍ തന്നെ പിടികൂടി പോലീസിലേല്‍പിച്ചു..

മലേഷ്യയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതിയെ രണ്ടു വര്‍ഷത്തിനു ശേഷം ഇരയായ യുവാക്കള്‍ തന്നെ പിടികൂടി പോലീസിലേല്‍പിച്ചു. വിളക്കന്നൂര്‍ സ്വദേശിയും ഇപ്പോള്‍ തൃശൂര്‍ നെല്ലായിയിലെ താമസക്കാരനുമായ പുറങ്ങനാല്‍ മാത്യു(40)വിനെയാണ് യുവാക്കള്‍ പിടികൂടി പോലീസിലേല്‍പിച്ചത്.

കൂടുതല്‍ പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതായി പോലീസ് അറിയിച്ചു. മലേഷ്യയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്താണ് വിവിധ പ്രദേശങ്ങളിലെ യുവാക്കളില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം പ്രതി കൈക്കലാക്കിയത്.

മലേഷ്യയിലെത്തിയ യുവാക്കള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കു പകരം കാര്‍ഗോയിലെ ചുമട്ടുതൊഴിലാണ് ലഭിച്ചത്. ആ ജോലി ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ ബലം പ്രയോഗിച്ച്‌ സമ്മതപത്രത്തില്‍ ഒപ്പിടുവിക്കാനും ശ്രമം നടത്തി. പിന്നീട് ചില മലയാളികളുടെ സഹായത്തോടെ എംബസി മുഖേനയാണ് തിരികെ നാട്ടിലെത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*