ജപ്പാന്‍ ഓപ്പണില്‍ പുരുഷ വനിത ഡബിള്‍സ് വിഭാഗങ്ങളില്‍ ഇന്ത്യന്‍ ടീമുകള്‍ക്ക് തോല്‍വി..

മികച്ച തുടക്കത്തിനു ശേഷം രണ്ടാം ദിവസം ഇന്ത്യയ്ക്ക് തിരിച്ചടി. ജപ്പാന്‍ ഓപ്പണില്‍ പുരുഷ വനിത ഡബിള്‍സ് വിഭാഗങ്ങളില്‍ ഇന്ത്യന്‍ ടീമുകള്‍ക്ക് തോല്‍വി.മനു അട്രി-സുമീത് റെഡ്ഢി സഖ്യം വിജയിച്ചുവെങ്കിലും അതിനു ശേഷം സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ടും വനിത വിഭാഗത്തില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി ജോഡികളും പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

നേരിട്ടുള്ള ഗെയിമുകളില്‍ ദക്ഷിണകൊറിയന്‍ എതിരാളികളോട് 34 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ വനിത സംഖ്യത്തിന്റെ പരാജയം. അതേ സമയം ജപ്പാന്‍ താരങ്ങളോടണ് സാത്വിക്-ചിരാഗ് കൂട്ടുകെട്ട് തകര്‍ന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*