ജയലളിതയുടെ ബയോപിക് : ജയലളിതയായി വരലക്ഷ്മി ശരത് കുമാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്…

ജയലളിതയുടെ ജീവിതം പറയുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ എംഎര്‍ മുരുഗദോസ് പുറത്തുവിട്ടു. ജയലളിതയെ അവതരിപ്പിക്കുന്നത് വരലക്ഷ്മി ശരത്കുമാര്‍ ആണ്. ദ അയണ്‍ ലേഡി എന്ന പേരിലാണ് സിനിമ എത്തുക. ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശിനി ആണ്.

നാലഞ്ച് മാസമായി സിനിമയെ കുറിച്ച്‌ മാത്രം ചര്‍ച്ച ചെയ്യുകയായിരുന്നുവെന്ന് പ്രിയദര്‍ശിനി പറയുന്നു. വ്യത്യസ്തമായ ജീവിതം നയിച്ച ജയലളിതയ്ക്ക് ആദരവായി ഒരു സിനിമ ഒരുക്കുകയെന്നത് ഞങ്ങളുടെ കടമയാണെന്നും തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ സിനിമ എത്തിക്കാനാണ് ശ്രമമെന്നും പ്രിയദര്‍ശിനി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*