ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാല്‍ ലോകം അവസാനിക്കും…!

ലോകാവസാനത്തെക്കുറിച്ച് അന്തമില്ലാതെ കഥകള്‍ ഇറങ്ങിക്കൊണ്ടിരിക്കുകയാണല്ലോ.. നിറംപിടിപ്പിച്ച കഥകള്‍ പലതും തള്ളിക്കളയുമെങ്കിലും ഇത്തിരിയെങ്കിലും പേടിക്കാത്തവരും വിശ്വസിക്കാത്തവരും കുറവായിരിക്കും എന്നതാണ് സത്യം.

എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ ലോകാവസാനത്തെക്കുറിച്ച് പല കഥകളും ഇറങ്ങുന്നുണ്ട്. അതിലൊന്നാണ് മഹാരാഷ്ട്രയിലെ കേദരേശ്വര്‍ ക്ഷേത്രത്തിലെ തൂണുകളെക്കുറിച്ചുള്ളത്. ഹരിശ്ചന്ദ്രേശ്വര്‍ കോട്ടയ്ക്ക് സമീപമായി സ്ഥിതി ചെയ്യുന്ന കേദാരേശ്വര്‍ ഗുഹാ ക്ഷേത്രത്തെക്കുറിച്ചറിയാം.

കേദാരേശ്വര്‍ ഗുഹാക്ഷേത്രം;

മഹാരാഷ്ട്രയിലെ ഹരിശ്ചന്ദ്രേശ്വര്‍ ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് കേദാരേശ്വര്‍ ഗുഹാക്ഷേത്രം. പൂര്‍ണ്ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത.

നാലുതൂണുകള്‍ക്കുള്ളിലെ ശിവലിംഗം;

വലിയൊരു ഗുഹയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗത്തിനു ചുറ്റുമായി നാലു തൂണുകളാണുള്ളത്. ഇതില്‍ മൂന്ന് തൂണുകളില്‍ ഒരെണ്ണം പൂര്‍ണ്ണമായും ബാക്കി രണ്ടെണ്ണം പാതിയും അടര്‍ന്ന നിലയിലാണ്.

എത്തിച്ചേരാന്‍;

കല്ലില്‍ തീര്‍ത്ത പീഠത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ശിവലിംഗത്തിന് മൊത്തത്തില്‍ അഞ്ചടിയാണ് ഉയരം. അരയ്‌ക്കൊപ്പം വെള്ളത്തില്‍ കിടക്കുന്ന ഇവിടെ എത്തിച്ചേരുക എന്നത് ഏറെ ശ്രമകരമായ പണിയാണ്. സാധാരണ സമയങ്ങളില്‍ ഐസിനേക്കാളും തണുത്ത വെള്ളമാണ് ഇവിടെയുള്ളത്. മഴക്കാലങ്ങളില്‍ ഇവിടേക്കുള്ള വഴികളിലൂടെ വന്‍ അരുവികള്‍ ഒഴുകുന്നതിനാല്‍ ഒരു തരത്തിലും ഇവിടെ എത്താന്‍ സാധിക്കില്ല.

നാലാമത്തെ തൂണ്‍ പൊട്ടിയാല്‍ ലോകാവസാനം;

പ്രാദേശികമായ വിശ്വാസങ്ങളനുസരിച്ച് ഇവിടുത്തെ നാലാമത്തെ തൂണ്‍ പൊട്ടുമ്പോള്‍ ലോകം അവസാനിക്കും എന്നതാണ്. ഇതിനു ശാസ്ത്രീയമായ യാതൊരു വിശദീകരണങ്ങളും നല്കാനില്ലെങ്കിലും ഗ്രാമീണര്‍ ഇങ്ങനെയാണ് വിശ്വസിക്കുന്നത്.

നാലു യുഗങ്ങള്‍ക്ക് നാലു തൂണുകള്‍;

സത്യയുഗം, ത്രേതയുഗം, ദ്വാപരയുഗം എന്നീമൂന്നു യുഗങ്ങളിലും ഓരോ തൂണുകള്‍ വീതം നശിപ്പിക്കപ്പെട്ടു എന്നും നാലാമത്തെ യുഗമായ കലിയുഗത്തില്‍ അവസാനത്തെ തൂണും നിലംപതിക്കുമെന്നും അന്ന് ലോകം അവസാനിക്കുമെന്നുമാണ് വിശ്വാസം.

ഹരിശ്ചന്ദ്രഗഡ്;

ഹരിശ്ചന്ദ്രഗഡിലേക്കുള്ള വഴിയിലാണ് കേദാരേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്.

എത്തിച്ചേരാന്‍;

താനെ, പൂനെ, അഹമ്മദ് നഗര്‍ എന്നീ ജില്ലകളുടെ അതിര്‍ത്തിയിലായാണ് ഹരിശ്ചന്ദ്രഗഡ് സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ വഴികള്‍ ഈ കോട്ടയിലേക്കെത്താന്‍ ഉണ്ടെങ്കിലും മുംബൈയില്‍ നിന്നും കല്യാണ്‍-ഖുബി ഫട്ട-ഖിരേശ്വര്‍ വഴി എത്തുന്നതാണ് ഏറ്റവും നല്ലത്. മുംബൈയില്‍ നിന്ന് ലോക്കല്‍ ബസില്‍ കയറി കല്യാണില്‍ ഇറങ്ങുക. കല്യാണില്‍ നിന്ന് അലേഫട്ടയ്ക്ക്(Alephata)പോകുന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കയറുക. മല്‍ഷേജ് ഘട്ട് വഴി പോകുന്ന ബസില്‍ കയറാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഖുബി ഫട്ട(Khubi Phata) ആണ് നമ്മുടെ ലക്ഷ്യ സ്ഥാനം. മല്‍ഷേജ് ഘട്ടില്‍ നിന്ന് അഞ്ച് മിനിറ്റ് ബസ് മുന്നോട്ട് പോയാല്‍ ഈ സ്ഥലത്ത് എത്തും. ഖുബിഫട്ടയില്‍ ഒരു ഡാം ഉണ്ടാകും, ഡാമിന്റെ കരയിലൂടെ ഒരു ആറുകിലോമീറ്റര്‍ മുന്നോട്ട് നടക്കണം. നടന്ന് ഹരിശ്ചന്ദ്രഗഡിന്റെ അടിവാരത്തെ ഖിരേശ്വര്‍ എന്ന ഗ്രാമത്തില്‍ എത്തിച്ചേരും. ഇവിടെ നിന്നാണ് യാത്ര തുടങ്ങുന്നത്.

ഹരിശ്ചന്ദ്രഗഡയിലെ കാഴ്ചകള്‍;

ഇവിടെ എത്തിയാല്‍ ഒരു യാത്രികന് വേണ്ടതെല്ലാം കാണാനുണ്ട്. കോട്ടയും ക്ഷേത്രങ്ങളും പ്രകൃതി സൗന്ദര്യവും കണ്‍നിറയെ കാഴ്ചകളും സുഖകരമായ കാലാവസ്ഥയും ഒക്കെ ആസ്വദിക്കാന്‍ ഇവിടെ എത്തിയാല്‍ മതി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*