ഇസ്രോയുടെ സ്വപ്‌നപദ്ധതി : ഇന്ത്യയിലെവിടെയും ഇന്റര്‍നെറ്റ് സ്പീഡ് 100ജിബിയാക്കി ലോകത്തിന് മാതൃകയാവാന്‍ ഇന്ത്യ…

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം ഒരുക്കുന്ന നാല് സാറ്റലൈറ്റുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ, ലോകത്തുതന്നെ ഏറ്റവും വേഗമുള്ള ഇന്റര്‍നെറ്റ് ഇന്ത്യയിലാകും. 2019-ഓടെ ഈ നേട്ടം ഇന്ത്യക്ക് കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നാലല് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തുന്നതോടെ, രാജ്യത്തിന് സെക്കന്‍ഡില്‍ 100 ഗീഗാബൈറ്റ്‌സ് (ജിബിപിഎസ്) ഇന്റര്‍നെറ്റ് വേഗം കൈവരിക്കാനാകുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

ജി-സാറ്റ് 19 കഴിഞ്ഞവര്‍ഷം വിക്ഷേപിച്ചിരുന്നു. ജിസാറ്റ്-29 ഇക്കൊല്ലം നവംബറിലും ജി-സാറ്റ് 11 ഡിസംബറിലും വിക്ഷേപിക്കും. ജിസാറ്റ്-20 അടുത്തവര്‍ഷമാകും വിക്ഷേപിക്കുക. ഐഎസ്‌ആര്‍ഒ വിക്ഷേപിക്കുന്ന ഏറ്റവും ഭാര്ം കൂടിയ ഉപഗ്രഹമാകും ജിസാറ്റ്-11. ഫ്രഞ്ച് ഗയാനയില്‍നിന്നാകും 5.7 ടണ്‍ ഭാരമുള്ള ജി-സാറ്റ് 11 വിക്ഷേപിക്കുക.

ഗ്രാമപ്രദേശങ്ങലിലായിരിക്കും ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. ഡിജിറ്റല്‍ സൗകര്യങ്ങളുടെ പേരില്‍ രാജ്യത്തെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വേര്‍തിരിവ് ഇതോടെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. മള്‍ട്ടിപ്പിള്‍ സ്‌പോട്ട് ബീമുകളുപയോഗിക്കുന്നതുകൊണ്ടാണ് ഈ ഉപഗ്രഹങ്ങള്‍ അതിവേഗ ഇന്റര്‍നെറ്റിന് ഉപയോഗിക്കാനാകുന്നത്.ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 50 കോടി ജനങ്ങളെങ്കിലും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*