ബ്ലാസ്‌റ്റേഴ്‌സിനെതിരെയുള്ള മത്സരത്തിന് ഇറങ്ങും മുമ്പെ കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടി..??

ഐഎസ്എല്‍ അഞ്ചാം സീസണിനു കൊടിയേറാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. സ്റ്റേഡിയത്തില്‍ ആരവങ്ങള്‍ മുഴങ്ങി തുടങ്ങി. കരഘോഷങ്ങളുടെ അകമ്പടിയോടെയാണ് ആരാധകര്‍ ഗ്യാലറിയിലെത്തുന്നത്. ആദ്യ കിക്കിനായി അവസാന ഘട്ട ഒരുക്കത്തിലാണ് ടീമുകള്‍. ബ്ലാസ്‌റ്റേഴ്‌സിനെതിരെ കൊല്‍ക്കത്തയുടെ തന്ത്രങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടുതന്നെ അറിയണം.

എന്നാല്‍, മത്സരത്തിനൊരുങ്ങുന്ന കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ടീമിലെ നാല് പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ കൊല്‍ക്കത്ത കളത്തിലിറങ്ങുക എന്നാണ് സൂചന. ഇതില്‍ മൂന്ന് താരങ്ങള്‍ക്ക് മുന്നില്‍ പരിക്ക് വില്ലനായെങ്കില്‍ ഇതുവരെ ടീമിനൊപ്പം ചേരാത്തതാണ് കാളു ഊച്ചെ കളിക്കാത്തതിന് കാരണം.

കാളു ഊച്ചെയ്ക്ക് പുറമേ പ്രതിരോധതാരം അര്‍ണബ് മൊണ്ടല്‍, പ്രബീര്‍ ദാസ്, ജംഷദ്പൂര്‍ എഫ് സി യില്‍ നിന്ന് ഇത്തവണ ടീമിലെത്തിയ ആന്‍ഡ്രെ ബിക്കെ എന്നിവരാണ് ആദ്യ മത്സരത്തില്‍ എടി ക നിരയില്‍ പുറത്തിരിക്കുക. ബിക്കെയുടെ തുട മസിലിനും, അര്‍ണബ് മൊണ്ടലിന്റെ മുട്ടിനുമാണ് പരിക്ക്.

അതേസമയം, പ്രബീര്‍ ദാസിന്റെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. നേരത്തെ പ്രീ സീസണിലും ഇതേ പരിക്കിനെത്തുടര്‍ന്ന് പ്രബീര്‍ ദാസ് കളിച്ചിരുന്നില്ല. ഇത്തവണ സ്റ്റീവ് കോപ്പലാണ് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ കോച്ച്. ഡേവിഡ് ജെയിംസ് പരിശീലിപ്പിച്ചെടുത്ത ബ്ലാസ്റ്റേഴ്‌സിന്റെ യുവനിര കൊല്‍ക്കത്തയുടെ വീറിനെ മറികടക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

നാല് സീസണില്‍ രണ്ട് തവണ കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം കൈവിട്ടവരാണ് ബ്ലാസ്റ്റേഴ്‌സ്. രണ്ട് വട്ടം ലീഗ് റൗണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തു. മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച സ്റ്റീവ് കോപ്പല്‍ ചില്ലറക്കാരനല്ല. രണ്ട് തവണ ചാംപ്യന്മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ കോപ്പല്‍ പരിശീലിക്കുമ്പോള്‍ അതിരുകവിഞ്ഞ വീര്യത്തോടെയാവും അവര്‍ കളിക്കാനിറങ്ങുകയെന്ന് വ്യക്തം. റോബി കീന്‍, ടോം തോര്‍പ്, ലാന്‍സറോട്ട, കാലു ഉച്ച, കോമള്‍ തട്ടല്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ കൊല്‍ക്കത്തക്കും കരുത്താകും. രാത്രി 7.30ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*