ഐഎസ് റിക്രൂട്ട്‌മെന്റ് : വയനാട് സ്വദേശി പിടിയില്‍…

ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതികളിലൊരാളായ വയനാട് കല്‍പ്പറ്റ സ്വദേശി നാഷിദുള്‍ ഹംസഫര്‍ എന്‍ഐഎ പിടിയില്‍. അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ച ഇയാളെ ഡല്‍ഹിയില്‍ വച്ചാണ് പിടികൂടിയത്.2015-ല്‍ കാസര്‍കോട് നടന്ന ഐഎസ് റിക്രൂട്ട്‌മെന്റ് ഗൂഡാലോചനയിലെ പ്രതികളില്‍ ഒരാളാണ് പിടിയിലായ നാഷിദുള്‍ ഹംസഫര്‍.

2017 ഒക്ടോബര്‍ 3നാണ് ഇയാള്‍ ഐസില്‍ ചേരാനായി ഇന്ത്യ വിട്ടത്. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് അഫ്ഗാന്‍ സുരക്ഷ ഏജന്‍സി ഇയാളെ കഴിഞ്ഞ് വര്‍ഷം പിടികൂടി.ഇന്നലെ ഇന്ത്യയിലേക്ക് തിരിച്ചയച്ച ഇയാളെ ഡല്‍ഹിയില്‍ വച്ച്‌ എന്‍ഐഎ പിടികൂടുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*