ഇനി മുതല്‍ ബാലന്‍ ഡി ഓര്‍ പുരസ്കാരം വനിതകള്‍ക്കും..!!

ഈ വര്‍ഷം മുതല്‍ വനിതാ താരങ്ങള്‍ക്കും ബാലന്‍ ഡി ഓര്‍ നല്‍കാന്‍ ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചു. വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്ക് ബാലന്‍ ഡി ഓര്‍ പുരസ്കാരം ഇല്ല എന്ന അപവാദത്തിന് ഇതോടെ അവസാനമാകും. ഫ്രാഞ്ച് ഫുട്ബോള്‍ അസോസിയേഷന്‍ കൊടുക്കുന്ന മികച്ച ഫുട്ബോള്‍ താരത്തിനുള്ള അവാര്‍ഡാണ് ബാലന്‍ ഡി ഓര്‍.

1956 മുതല്‍ ഈ അവാര്‍ഡ് ആരംഭിച്ചിട്ടുണ്ട് എങ്കിലും ഇതുവരെ വനിതകള്‍ക്ക് അവാര്‍ഡ് ഉണ്ടായിരുന്നില്ല. ഫിഫ ബെസ്റ്റ് പോലെ വനിതകളുടെ ഫുട്ബോളിനു പ്രാധാന്യം കൊടുക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്രാന്‍സിന്റെ ഈ തീരുമാനം. വനിതാ ഫുട്ബോള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും സന്തോഷം തരുന്ന തീരുമാനം തന്നെ ആകും ഇത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*