‘ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് ഇനിയും തയ്യാര്‍; വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്: പാക് വിദേശകാര്യമന്ത്രി..!!

ഇന്ത്യയുമായുള്ള സമാധാനചര്‍ച്ചയ്ക്ക് ഇനിയും തയ്യാറാണെന്ന സൂചന നല്‍കി പാക്കിസ്ഥാന്‍. ജൂലൈയില്‍ നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സെപ്റ്റംബറില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ച വേണ്ടെന്ന് വെച്ചതെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുഷേറി വാഷിങ്ടണിലെ പാക്കിസ്ഥാന്‍ എംബസിയില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കശ്മീരില്‍ ഇന്ത്യന്‍ സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ട ഭീകരര്‍ ബുര്‍ഹാന്‍ വാനിയെ മഹാനാക്കി സ്റ്റാബ് പുറത്തിറക്കിയ പാക്കിസ്ഥാന്റെ നടപടിയില്‍ പ്രതിഷേധിച്ചും കാശ്മീരില്‍ മൂന്ന്് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പശ്ചാത്തലത്തിലുമായിരുന്നു കേന്ദ്രം പാക്കിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചയില്‍ നിന്നും പിന്‍മാറിയത്.

ചര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ വൈമനസ്യം കാണിക്കുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ വാതിലുകള്‍ അവര്‍ക്ക് വേണ്ടി തുറന്നിട്ടിരിക്കുകയാണ്- ഖുറേഷി പറഞ്ഞു. വിഷയങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ചാല്‍ അവ ഇല്ലാതാവില്ല. കാശ്മീരിലെ നിലവിലെ സാഹചര്യത്തില്‍ എന്തെങ്കിലും പുരോഗതിയുണ്ടാക്കാനും അതുകൊണ്ട് ഉതകില്ല. – ഖുറേഷി പറഞ്ഞതായി പാക്കിസ്ഥാനിലെ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*