ഇന്ത്യാ-പാക് വിദേശകാര്യ മന്ത്രിമാര്‍ അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും..

അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും ഭീകരാക്രമണങ്ങളുടേയും പേരില്‍ രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഇന്ത്യ-പാക് ചര്‍ച്ചകള്‍ക്ക് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിലൂടെ വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ.

ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎന്‍ സമ്മേളനത്തിന് ന്യൂയോര്‍ക്കിലെത്തുന്ന സുഷ്മ സ്വരാജും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്നത്.

ന്യൂയോര്‍ക്കില്‍ ചേരുന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം വാക്താവ്  അറിയിച്ചു.നേരത്തെ ഇമ്രാന്‍ ഖാന്‍ പധാനമന്ത്രിയായി ചുമതലയേറ്റടുത്തതിന് ശേഷം ഇന്ത്യ-പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*