ഇന്ധന വില വര്‍ദ്ധനവ് : മഹാരാഷ്ട്ര സര്‍ക്കാര്‍ പരിഹാരമായി മദ്യനികുതി കൂട്ടുന്നു..

രാജ്യത്ത് വര്‍ദ്ധിച്ച്‌ വരുന്ന ഇന്ധന വില വര്‍ദ്ധനവ് പരിഹാരം കാണാന്‍  മഹാരാഷ്ട്ര സര്‍ക്കാര്‍.സംസ്ഥാനത്തെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ നികുതി വര്‍ദ്ധിപ്പിച്ച്‌ ഇന്ധനങ്ങളുടെ നികുതി കുറയ്ക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

അതേസമയം, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ സംസ്ഥാന എക്‌സൈസ് ഡ്യൂട്ടി അഞ്ച് വര്‍ഷമായി വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ ചിലവുള്ള ഇടത്തരം മദ്യങ്ങളുടെ നികുതി വര്‍ദ്ധിപ്പിച്ചാല്‍ പ്രയോജനമുണ്ടാകുമെന്നും അദ്ദേഹം വിലയിരുത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*