ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനം : 10 വികസന പദ്ധതികളാണ് യുഎന്നിന് മുന്നില്‍ ഇന്ത്യ അവതരിപ്പിക്കുക, ഇന്ത്യ-പാക്ക് വിഷയം സമ്മേളനത്തില്‍ ഇത്തവണെയും ചര്‍ച്ചയാകാന്‍ സാധ്യത..

ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രധാനപ്പെട്ട 10 വികസന പദ്ധതികളാണ് യുഎന്നിന് മുന്നില്‍ ഇന്ത്യ അവതരിപ്പിക്കുക. സുരക്ഷ, ആരോഗ്യം, സാമ്പത്തികം  തുടങ്ങിയ മേഖലകളെ സംബന്ധിക്കുന്നതായിരിക്കും ഇത്‌.

ഇന്ത്യന്‍ സുരക്ഷയെ സംബന്ധിച്ച്‌ നിലവില്‍ നേരിടുന്ന പ്രശ്‌നം കശ്മീരില്‍ 3 പൊലീസുകാര്‍ അതിക്രൂരമായി കൊല്ലപ്പെട്ടതാണ്. ഇക്കാര്യം സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി അവതരിപ്പിക്കും.കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച്‌ ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു.

‘ഞങ്ങള്‍ ഐഐടികളും ഐഐഎമ്മുകളും ഉണ്ടാക്കുമ്ബോള്‍ പാക്കിസ്ഥാന്‍ ലഷ്‌ക്കര്‍, ജയ്ഷ്-ഇ- മുഹമ്മദുകളെ ഉണ്ടാക്കുകയാണ്’ സുഷമ കഴിഞ്ഞ വര്‍ഷം തുറന്നടിച്ചു.അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഇത്തവണ പാക്കിസ്ഥാനും ഇന്ത്യയും ഒരുപോലെ പരാമര്‍ശിക്കും. ഇന്ത്യയ്ക്ക് സുരക്ഷ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നല്‍കുന്ന കാര്യത്തെ സംബന്ധിച്ച്‌ ഇത്തവണയും അവകാശ വാദം ഉന്നയിക്കും. 160 രാജ്യങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.ഡിജിറ്റല്‍ സഹകരണമാണ് ഇന്ത്യ മെച്ചപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന മറ്റൊരു മേഖല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*