ഇടുക്കിയില്‍ കനത്ത മഴ,പൊന്‍മുടി അണക്കെട്ടില്‍നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടും..

ഇടുക്കി മഴ ശക്തമായതിനെത്തടര്‍ന്ന് ഇടുക്കിയിലെ പൊന്മുടി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടും. രാവിലെ 10 മണി മുതല്‍ വെള്ളം തുറന്നു വിടുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ 11 ഘനമീറ്റര്‍ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്.

ഇത് 45 ഘനമീറ്റര്‍ ആയാണ് വര്‍ദ്ധിപ്പിക്കുക.പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*