ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ പ്രശ്‌നമുണ്ടാക്കുന്നെന്ന് ആരോപണം, ഹിന്ദു പേരുകള്‍ സ്വീകരിക്കണമെന്ന് മുസ്ലിം വിശ്വാസകളോട് ആഹ്വാനം…

ഹിന്ദു പേരുകള്‍ സ്വീകരിക്കണമെന്ന് മുസ്ലിം വിശ്വാസകളോട് ആഹ്വാനം ചെയ്ത് ഗ്രാമവാസികള്‍. ഹരിയാനയിലെ തിതോലി ഗ്രാമത്തിലാണ് സംഭവം നടന്നത്. മുസ്ലിം വിശ്വാസികളായ ആളുകള്‍ തൊപ്പിയും താടിയും ഒഴിവാക്കണമെന്നും പരസ്യമായി നിസ്‌കരിക്കരുതെന്നുമാണ് ഗ്രാമത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആവശ്യമുയര്‍ന്നത്.

മുസ്ലിങ്ങളുടെ കബറടക്ക ചടങ്ങുകള്‍ക്കായി വഖഫ് ബോര്‍ഡ് നടത്തിക്കൊണ്ടിരിക്കുന്ന ഭൂമിയളക്കല്‍ പഞ്ചായത്ത് ഏറ്റെടുക്കുക, കബറടക്ക ചടങ്ങുകള്‍ക്ക് ഗ്രാമത്തിനു പുറത്ത് ഭൂമിയനുവദിക്കുക തുടങ്ങിയവയാണ് മറ്റു തീരുമാനങ്ങള്‍.

ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ചിലരാണ് ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ പ്രശ്‌നമുണ്ടാക്കുന്നതെന്ന് ആരോപണമുണ്ട്. ഗ്രാമത്തില്‍ പള്ളിയില്ലാത്തതിനാല്‍ പത്തുകിലോമീറ്റര്‍ യാത്ര ചെയ്താണ് മുസ്ലിങ്ങള്‍ വെള്ളിയാഴ്ചകളിലെ നിസ്‌കാരം നടത്തുന്നത്.

ഗ്രാമത്തിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാണ് ചില മുസ്ലിം സംഘടനകളുടെ തീരുമാനം.സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് റോത്തകിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*