എന്നെ ഒരു നടിയായി മാത്രം കാണുക; വേറെ ഒന്നും അറിയണ്ട കാര്യം നിങ്ങള്‍ക്കില്ല,തുറന്നടിച്ച്‌ സാമന്ത..!!

തന്നെ ഒരു നടിയായി മാത്രം കാണണം അല്ലാതെ വിവാഹം കഴിച്ച നടിയാണോ എന്ന് നോക്കേണ്ടതില്ലെന്നും സാമന്ത. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈക്കാര്യങ്ങള്‍ തുറന്നടിച്ചത്.

എനിക്കു മുന്‍പേ സിനിമയിലെത്തിയ നടിമാര്‍പോലും ഇന്നും അവിവാഹിതകളായി കഴിയുന്നുണ്ട്. എനിക്കെന്തായിരുന്നു വിവാഹിതയാകാന്‍ ധൃതി എന്ന ചോദ്യവും ഞാന്‍ നേരിടുന്നുണ്ട്.

വിവാഹശേഷവും ഞാന്‍ തിരക്കിലാണല്ലോ? പിന്നെന്തിനാണ് ഇങ്ങനെയൊരു ചോദ്യം? ഒരുപക്ഷേ ഞാന്‍ നാഗചൈതന്യയെ കണ്ടെത്താതിരുന്നെങ്കില്‍. അദ്ദേഹത്തെ പ്രണയിക്കാതിരുന്നെങ്കില്‍. ഞാനും വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കാതിരിക്കുമോ ആവോ.

വിവാഹശേഷം ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച്‌ പലരും ചോദിക്കാറുണ്ട്. കല്യാണത്തിനുമുമ്ബ് ചുംബിച്ചപ്പോള്‍ ആര്‍ക്കും പ്രശ്നമായിരുന്നില്ല.എന്നെ ഒരു നടിയായി മാത്രം കാണുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*