കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അനശ്ചിതകാല പണിമുടക്കിലേക്ക്..

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. അടുത്ത മാസം മൂന്ന് മുതലാണ് അനശ്ചിതകാല പണിമുടക്ക്. ഇന്ന് ചേര്‍ന്ന സംയുക്തസമരസമിതിയുടെതാണ് തീരുമാനം.എംഡി ടോമിന്‍ തച്ചങ്കരിയുടെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ യോഗത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ഡിഎ കുടിശിക, ഇടക്കാലാശ്വാസം എന്നിവ അനുവദിക്കുക, തടഞ്ഞുവച്ച പ്രമോഷന്‍ നല്‍കുക, അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണു യൂണിയനുകള്‍ ഉന്നയിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*