ഡ്രിപ്പ് പദ്ധതി : കേരളത്തിനു കേന്ദ്രസര്‍ക്കാരിന്‍റെ അവഗണന,125 വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാറിനെ പരിഗണിച്ചില്ല…

രാജ്യത്താകമാനമുള്ള അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച  ഡാം റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്‍റ് പ്രോജക്ട് പദ്ധതിയിലും കേരളത്തെ അവഗണിച്ച് കേന്ദ്ര൦. 125 വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കേരളത്തിന്‍റെയോ തമിഴ്‌നാടിന്‍റെയോ ഭാഗത്ത് നിന്ന് ഇതു സംബന്ധിച്ച് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ജല കമ്മിഷന്‍ ഇത് സംബന്ധിച്ച വിശദീകരണവും നല്‍കിയിട്ടുണ്ട്.

സാമ്പത്തിക വകുപ്പിന് കീഴിലുള്ള കാബിനറ്റ് കമ്മിറ്റി പദ്ധതിയ്ക്കായി 3,468 കോടിയുടെ സാമ്പത്തിക സഹായത്തിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത് എന്ന് ബുധനാഴ്ച നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്‌ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അണക്കെട്ടിന്‍റെ ഉടമയോ സംസ്ഥാന സര്‍ക്കാരോ ആവശ്യപ്പെട്ടെങ്കില്‍ മാത്രമേ ഏതെങ്കിലും അണക്കെട്ട് ഡ്രിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. ഇത്തരത്തില്‍ അപേക്ഷ ലഭിക്കാത്ത സാഹചര്യത്തില്‍ ജലകമ്മീഷന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

എന്നാല്‍ മുല്ലപ്പെരിയാറില്‍നിന്നുള്ള വെള്ളം സംഭരിച്ച് ലോവര്‍ പെരിയാറിലേക്ക് ഒഴുക്കുന്ന ഫോര്‍ബേ ഡാം തമിഴ്‌നാട് ഡ്രിപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഡാം ബലപ്പെടുത്തി കൂടുതല്‍ വെള്ളം സംഭരിക്കാനുള്ള നീക്കമാണ് തമിഴ്‌നാടിന്‍റെത് എന്ന് ഇതില്‍ നിന്നും വ്യക്തം.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*