ചിന്ത ജെറോമിനെതിരെ ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യം…

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്നു ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. കഴിഞ്ഞ രണ്ടു ദിവസമായി കിടങ്ങൂരില്‍ നടന്ന ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവു കൂടിയായ ചിന്ത ജെറോമിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുണ്ടായത്.

യുവജന കമ്മീഷന്‍ അധ്യക്ഷയ്ക്ക് കമ്മീഷന്‍ ആസ്ഥാനത്ത് ഇരിക്കാന്‍ നേരമില്ലെന്നും ബ്യൂട്ടിപാര്‍ലറിലാണു കൂടുതല്‍ സമയമെന്നും വനിതാ പ്രതിനിധി ചര്‍ച്ചയില്‍ പറഞ്ഞു. യുവജന കമ്മീഷന്‍ എന്ന നിലയില്‍ യുവജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നത്തിലും കമ്മീഷന്‍ അധ്യക്ഷ ഇടപെടാറില്ല. ചാനല്‍ ചര്‍ച്ചയിലും പ്രസംഗങ്ങളിലും ഫേസ് ബുക്കിലൂടെയും അനാവശ്യവിവാദങ്ങളുണ്ടാക്കി യുവജനപ്രസ്ഥാനത്തെ അപമാനിക്കുകയാണെന്നും പ്രതിനിധികള്‍ ആരോപിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*