ബാങ്ക് ലയനം : കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റെ…

ബാങ്ക് ലയനത്തിലേക്ക് കണ്ണു തുറക്കുമ്ബോള്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ്. എസ്ബിഐ-എസ്ബിടി ലയനത്തിന് പിന്നാലെയാണ് കേന്ദ്രം വീണ്ടും മൂന്ന് പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിലേക്ക് കടക്കുന്നത്.

മൂലധനക്ഷാമത്തിനൊപ്പം കടുത്ത സാമ്ബത്തിക പ്രതിസന്ധിയും ഈ നടപടിക്ക് കാരണമായെന്നാണ് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്.പൊതുമേഖലയുടെ ഓഹരി വില്‍പ്പനയില്‍ തുടങ്ങി വിദേശ മൂലധനത്തിന്റെ കടന്നു വരവിനും സ്വകാര്യവല്‍ക്കരണത്തിനും പാതയൊരിക്കിയവര്‍ ബാങ്കിങ്ങ് മേഖലയെയും തകര്‍ക്കാന്‍ പദ്ധതികള്‍ ഒരുക്കിക്കഴിഞ്ഞു.

ഓഹരി വിപണിയിലെ തകര്‍ച്ചയും ബാങ്കിങ്ങ് മേഖലയുടെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയുമാണ് ലയനനീക്കത്തിന് പിന്നില്‍ എന്ന് പറയുന്ന കേന്ദ്രം പൊതു മേഖല ബാങ്കുകളുടെ പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം ജനങ്ങളില്‍ നിന്നും മറച്ച്‌ വെക്കുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*