ഓട്ടോ ഡ്രൈവറെ ആക്രമിസംഘം മര്‍ദ്ദിച്ചു കൊന്നു…

ചെമ്പഴന്തി അണിയൂരില്‍ ഓട്ടോ ഡ്രൈവറെ ആക്രമിസംഘം മര്‍ദ്ദിച്ചു കൊന്നു. പാത്തന്‍കോട് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറായ അണ്ടൂര്‍കോണം കെ.എസ്.ഇ.ബി ഓഫീസിന് സമീപം ചേമ്പാല ശ്യാമളാലയം അനീഷ് ബാബുവാണ് (35)മരിച്ചത്.

പതിവ് പോലെ ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അണിയൂരില്‍ വച്ച്‌ അനീഷും ഒരാളുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അനീഷിനെ ഏതാനുംപേര്‍ പിന്തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.  ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അനീഷ്ബാബുവിന് മര്‍ദ്ദനമേറ്റത്. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റ അനീഷ് ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*