ഏഷ്യാകപ്പ് : സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും,ഓപ്പണിങ്ങില്‍ രാഹുലിനെ പരീക്ഷിച്ചേക്കും…

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ അഞ്ചാം ജയത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. വൈകിട്ട് അഞ്ചിനാണ് കളി ആരംഭിക്കുന്നത്.റാഷീദ് ഖാനും, മുജീബുര്‍ റഹ്മാനും ഉള്‍പ്പെട്ടതാണ് അഫ്ഗാന്‍ ബൗളിംഗ് നിര.ഹഷ്മത്തുള്ള ഷാഹിദി ഒഴികെയുള്ള ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരതയില്ലായ്മയാണ് അവസാന മത്സരങ്ങളിലെല്ലാം അഫ്ഗാനിസ്ഥാന് തിരിച്ചടിയായത്.

നാലില്‍ നാലും ജയിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. പാക്കിസ്ഥാനെതിരെ രോഹിത് ശര്‍മ്മയുടെയും, ശിഖര്‍ ധവാന്റെയും സെഞ്ച്വറി ഇന്ത്യക്ക് നല്‍കിയത് അനായാസ ജയമായിരുന്നു. ധവാന് വിശ്രമം നല്‍കി കെ എല്‍ രാഹുലിന് അവസരം നല്‍കണമെന്നാണ് മുന്‍താരം സഞ്ജയ് മഞ്ചരേക്കറുടെ അഭിപ്രായം. മനീഷ് പാണ്ഡേയെയും പരിഗണിച്ചേക്കും.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*