ഉത്തര്‍പ്രദേശില്‍ അജ്ഞാതരുടെ വെടിയേറ്റ് ബിഎസ്പി നേതാവ് കൊല്ലപ്പെട്ടു..!

 അജ്ഞാതരുടെ വെടിയേറ്റ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിഎസ്പി നേതാവ് മരിച്ചു. ബിഎസ്പി നേതാവ് ഗുഡു ചൗധരിയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി മവാന നഗരത്തില്‍ വെച്ചാണ് സംഭവമുണ്ടായത്. നാലംഗ ആക്രമി സംഘം നേതാവിനെ ആക്രമിക്കാന്‍ എത്തുകയും ഇവരില്‍ നിന്നും രക്ഷപെടാന്‍ സ്ഥലത്തെ ഒരു എടിഎം കൗണ്ടറില്‍ ഗുഡു കയറുകയുമായിരുന്നു. എന്നാല്‍ നാലംഗ സംഘം പിന്നാലെ കയറി വെടിവച്ച്‌ വീഴ്ത്തുകയായിരുന്നു.

ഇയാള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കൊല്ലപ്പെട്ട നേതാവ് മൂന്ന് കൊലപാതക കേസുകള്‍ ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും കഴിഞ്ഞ മാസമാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയതെന്നും പൊലീസ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*