ആര്‍ത്തവസമയത്തെ കഠിനവേദനയ്ക്ക് ശമനം കണ്ടെത്താന്‍ ഇതാ ഒരു എളുപ്പവഴി..!

സ്ത്രീകള്‍ക്ക് മാസത്തില്‍ ഉണ്ടാകുന്ന ആ വേദനയെ കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ തന്നെ പേടിയാണ് . എന്നാല്‍ ഇനി ആ വേദനയെ കുറിച്ച്‌ പേടിക്കേണ്ട കാര്യമില്ല ഇതിന് പരിഹാരത്തിന് ഒരു വഴിയുണ്ട്. ആര്‍ത്തവവുമായി ബന്ധപ്പെട്ട വേദനകള്‍ക്ക് നേന്ത്രപ്പഴം നല്ല ഔഷധമാണ്. ധാരാളം ബി6 വൈറ്റമിനും ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡും ഇതിലുണ്ട്. ആര്‍ത്തവ കാലത്ത് രണ്ട് നേന്ത്രപ്പഴം ഒരു ദിവസം കഴിക്കാം.

എന്നാല്‍ മറ്റ് സങ്കീര്‍ണ അന്നജങ്ങളില്‍ കുറവ് വരുത്തണം. അല്ലെങ്കില്‍ ശരീര ഭാരം വര്‍ധിക്കാം.അതെസമയം രാത്രി നേരത്ത് നേന്ത്രപ്പഴം കഴിക്കുന്നത് പലരിലും കഫക്കെട്ടിനും ജലദോഷത്തിനും കാരണമാകാറുണ്ട് . വെറും വയറ്റിലും ഇവ കഴിക്കുന്നത് നല്ലതല്ല. നേന്ത്രപ്പഴത്തില്‍ ധാരാളമടങ്ങിയിട്ടുള്ള മഗ്നീഷ്യം ചിലപ്പോ വയറിനെ തകരാറിലാക്കാറുണ്ട്.

ആര്‍ത്തവം തുടങ്ങുന്നതിന് രണ്ടു ദിവസം മുന്‍പു മുതല്‍ ആര്‍ത്തവം തുടങ്ങി മൂന്നു ദിവസം വരെ ദിവസം മൂന്നുനേരം വീതം 500 മി.ഗ്രാം ചുക്കുപൊടി കഴിക്കുന്നത് ആര്‍ത്തവപ്രശ്നങ്ങള്‍ക്ക് ഏറെ പരിഹാരമാണെന്ന് അടുത്തകാലത്തു നടത്തിയ പഠനങ്ങള്‍ വെളിവാക്കുന്നു.

ഫൈബര്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്ബുഷ്ടമായ നേന്ത്രപ്പഴം ദഹനത്തെ സഹായിക്കുന്നതാണ്. മാത്രമല്ല വയറിലെ അസിഡിറ്റിയും നെഞ്ചെരിച്ചിലും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇവ പകല്‍ സമയങ്ങളില്‍ കഴിക്കുന്നതാണ് നല്ലത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*