ആധാര്‍ കേസില്‍ സുപ്രീം കോടതി വിധി ഇന്ന്..

രാജ്യത്ത് സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധ രേഖയാക്കണോ എന്നതില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് ഇന്ന് വുധി പറയും.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക. ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട് 27 ഹര്‍ജികള്‍ പരിഗണിചാണ് കേസില്‍ വിധി പറയുന്നത്.

വാദം പൂര്‍ത്തിയായി നാല് മാസത്തിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. സ്വകാര്യതയ്ക്കുള്ള അവകാശം ജീവിതത്തിന്‍റെയും വ്യക്തി സ്വാന്ത്ര്യത്തിന്‍റെയും അവിഭാജ്യ ഘടകമാണെന്നും ഭരണഘടനയുടെ 21ാം അനുഛേദം ഇത് ഉറപ്പുനല്‍കുന്നുണ്ടെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

അതേസമയം ദേശീയ സുരക്ഷയ്ക്കപ്പുറം പൗരന്മാരുടെ വിവരം ശേഖരിക്കുന്നതില്‍ ഗവണ്‍മെന്റിന് യുക്തിസഹമായ കാരണങ്ങളുണ്ടാകാമെന്ന നിരീക്ഷണവും 2017 ഓഗസ്റ്റ് 24ന്‍റെ വിധിയില്‍ സുപ്രീം കോടതി നടത്തിയിരുന്നു.

ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍, പാസ്‌പോര്‍ട്ട് പാന്‍ കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവയെല്ലാം ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*