5 കോടി രൂപ മുടക്കി നേടിയത് 120 കോടി രൂപ; സംവിധായകന് നിര്‍മ്മാതാവ് നല്‍കിയത് 10 കോടി..!!

അര്‍ജ്ജുന്‍ റെഡ്ഡിയെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് വിജയ് ദേവരക്കാണ്ടയെ ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകര്‍ വിധിയെഴുതി. ഒറ്റതവണ മാത്രം സംഭവിക്കുന്ന അത്ഭുതമായിരുന്നില്ല വിജയ് ദേവരക്കൊണ്ടയുടേത്. പിന്നീട് പുറത്ത് വന്ന ഗീതാഗോവിന്ദം എന്ന ചിത്രവും വന്‍വിജയമാണ് നേടിയത്. ചിത്രം ഇറങ്ങി 26 ദിവസത്തിനുള്ളില്‍ ചിത്രം നേടിയത് 123 കോടി രൂപയാണ്. ഇപ്പോള്‍ അതിലേറെ ആയിട്ടുണ്ടാവും.

അഞ്ച് കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിയ്യേറ്റര്‍ വിതരണാവകാശം തന്നെ വിറ്റ് പോയത് 15 കോടി രൂപക്കാണ്. ചിത്രത്തിന്റെ മുതല്‍മുടക്കിന്റെ 370 ശതമാനം തുക ഇപ്പോള്‍ തന്നെ നേടിക്കഴിഞ്ഞു. പരശുറാം ആണ് ചിത്രം സംവിധാനം ചെയ്തത്. തെലുങ്കിലെ പ്രശസ്ത നിര്‍മ്മാതാവും അല്ലു അര്‍ജുന്റെ പിതാവുമായ അല്ലു അരവിന്ദ് ആണ് ചിത്രം നിര്‍മ്മിച്ചത്. പ്രതീക്ഷിക്കാത്ത ലാഭം നേടിതന്നെ സംവിധായകന് പ്രതിഫലത്തിന് പുറമേ വലിയൊരു സമ്മാനം നല്‍കാന്‍ നിര്‍മ്മാതാവ് മറന്നില്ല. സിനിമയ്ക്ക് കിട്ടിയ ലാഭത്തില്‍ നിന്ന് അല്ലു അരവിന്ദ് 10 കോടി രൂപയാണ് പരശുറാമിന് നല്‍കിയത്.

വിജയ് ദേവരക്കൊണ്ടക്ക് വിജയനായകന്‍ എന്ന ഇമേജും ചിത്രം നല്‍കി. ആദ്യ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലേലം ചെയ്ത് 25 ലക്ഷം രൂപമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. പ്രളയദുരിതത്തില്‍പ്പെട്ട കേരളത്തിന് അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തു. ഇത്തരം സംഭവങ്ങള്‍ വിജയ് ദേവരക്കാണ്ടയെ പ്രേക്ഷകരുടെ പ്രിയനടനാക്കി മാറ്റിയിരുന്നു. മലയാളിയായ സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം തെന്നിന്ത്യയിലാകെ സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോള്‍ ചിത്രവും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*