Breaking News

400 വര്‍ഷം പഴക്കമുള്ള കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തി..

പോര്‍ച്ചുഗലില്‍ കടലില്‍ മുങ്ങിയ 400 വര്‍ഷം പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ലിസ്‌ബോണിന് സമീപമുള്ള കസ്‌കയാസില്‍ നിന്നാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 40 അടി നീളത്തില്‍ കപ്പലിന്റെ അടിവശമാണ്
കണ്ടെത്തിയിരിക്കുന്നത്.

പോര്‍ച്ചുഗീസ് നേവിയും ലിസ്‌ബോണിലെ നോവ സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്. 1575-1625 കാലത്ത് നിര്‍മിച്ചതാണ് കപ്പല്‍. ഇന്ത്യയില്‍ നിന്ന് ചരക്കുകളുമായി വരുന്നതിനിടെ കപ്പല്‍ തകരുകയായിരുന്നു എന്നാണ് കരുതുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*