Monthly Archives: September 2018

മദ്യം എയ്ഡ്‌സിനേക്കാള്‍ മാരകം ലോകാരോഗ്യ സംഘടന…

ഓരോ വര്‍ഷവും മൂന്ന് മില്യണ്‍ ആളുകള്‍ മദ്യപാനം മൂലം മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. എയ്ഡ്‌സ്, ആക്രമണങ്ങള്‍, റോഡ് അപകടങ്ങള്‍ എന്നീ കാരണങ്ങള്‍ മൂലം മരണമടയുന്ന ആകെ ആളുകളുടെ എണ്ണത്തേക്കാളും മദ്യപിച്ച്‌ മരിക്കുന്നവരാണ് മുന്നിലെന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് സംഘടന പുറത്തു വിട്ടിരിക്കുന്നത്. ഓരോ വര്‍ഷവും ലോകത്ത് നടക്കുന്ന 20 മരണങ്ങളില്‍ ഒന്നില്‍ കൂടുതല്‍ എണ്ണത്തിന് കാരണം മദ്യപാനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മദ്യപിച്ച്‌ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍, മദ്യപാനം മൂലമുണ്ടാകുന്ന ആക്രമണങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയവയാണ് അതിന് കാരണം. ഇതില്‍ 75 ശതമാനവും പുരുഷന്മാരാണ് ഇരകളാകുന്നത്. 500 പേജടങ്ങുന്നതാണ് ലോകാരോഗ്യ ...

Read More »

എച്ച്‌4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ ഇന്ത്യന്‍ പൗരന്മാര്‍ കൂടുതല്‍ പ്രതിസന്ധിയില്‍..

എച്ച്‌4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ നടപ്പിലാക്കും. അമേരിക്കയില്‍ എച്ച്‌ 1 ബി വിസയിലെത്തി കഴിയുന്നവരുടെ ജീവിത പങ്കാളികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച്‌4 വിസ നിര്‍ത്തലാക്കാനുള്ള തീരുമാനമാണ് മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൊളംബിയ ജില്ലാ കോടതിയിലാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ 70,000ത്തോളം വരുന്ന ഇന്ത്യന്‍ പൗരന്മാര്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് .നിയമം പ്രാബല്യത്തിലാകുന്നതോടെ ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എച്ച്‌ വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്നവരെയും തൊഴില്‍ ദാതാക്കളെയും ഈ ...

Read More »

മതത്തിന്‍റെയും ജാതിയുടെയും പേരിലും വിവേചനം നടക്കുന്നു ഷബ്‌നം ഹാഷ്മി…

സത്രീ പുരുഷ വിവേചനങ്ങള്‍ക്കെതിരെ നടത്തുന്ന പോരാട്ടം സ്വന്തം വീട്ടില്‍ നിന്നു തന്നെ തുടങ്ങണമെന്ന് പ്രശസ്ത മനുഷ്യാവകാശ -സാമൂഹ്യ പ്രവര്‍ത്തകയും അഖിലേന്ത്യാ സമാധാന സന്ദേശ യാത്ര ക്യാപ്റ്റനുമായ ഷബ്‌നം ഹാഷ്മി അഭിപ്രായപ്പെട്ടു. ആര്‍ത്തവകാലത്ത് പെണ്‍കുട്ടികള്‍ വീടിന് പുറത്ത് നില്‍ക്കേണ്ട സ്ഥിതി കേരളത്തില്‍ തന്നെയുണ്ട്. കക്കൂസുകളിലെ വാഷ്‌ബേസിന്‍ കഴുകുക, മുറ്റമടിക്കുക, പാത്രം കഴുകുക തുടങ്ങിയ പ്രവൃത്തികള്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്യുന്നതിനെതിരെ കുട്ടികളായ നിങ്ങള്‍ തന്നെ പോരാടണം. മതത്തിന്റെയും ജാതിയുടെയും പേരിലും വിവേചനം നടക്കുന്നുവെന്നും ഹാഷ്മി വ്യക്തമാക്കി.

Read More »

സാലറി ചലഞ്ച് : രൂക്ഷമായി വിമര്‍ശിച്ച്‌ ഡോ. ജേക്കബ് തോമസ്

മഹാപ്രളയത്തിലകപ്പെട്ട കേരളത്തിന്റെ അതിജീവനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച സാലറി, പെന്‍ഷന്‍ ചലഞ്ചുകളെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ഐപിഎസ് രംഗത്ത്. അമേരിക്കന്‍ തിയറിയിലൂടെ മുന്നോട്ട് സര്‍ക്കാരിന്റെ നടപടികളെ പരോക്ഷമായി വിമര്‍ശിക്കുകയാണ് അദ്ദേഹം. ബ്രിട്ടീഷ്, അമേരിക്കന്‍ രാഷ്ട്രീയക്കാരെ ഏറെ സ്വാധീനിച്ച നഡ്ജിങ് തിയറിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇവിടെ നടപ്പിലാക്കുന്നത്.

Read More »

ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അബുദാബിയെ തെരഞ്ഞെടുത്തു…

ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തെരഞ്ഞെടുത്തു. ന്യൂമ്പിയോ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച സുരക്ഷിത നഗര സൂചികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബുദാബിയെ തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അബുദാബി ഈ അംഗീകാരം നേടുന്നത്. മൊത്തം 338 നഗരങ്ങളുടെ പട്ടികയാണ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത്. കുറഞ്ഞ കുറ്റകൃത്യങ്ങള്‍ക്ക് പുറമെ ജീവിതച്ചെലവ്, മലിനീകരണം, യാത്രാചെലവ്, ജീവിതനിലവാരം തുടങ്ങിയ കാര്യങ്ങളും സൂചികയില്‍ പരിഗണിച്ചിരുന്നു.ഇന്ത്യന്‍ നഗരങ്ങളായ മംഗലുരുവിന് മുപ്പതാം സ്ഥാനവും, കൊച്ചിക്ക് 86 മത്തെ സ്ഥാനവും ലഭിച്ചു.

Read More »

റാഫേല്‍ ഇടപാട് : മോദി മൗനം വെടിയണം,വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്നു രാഹുല്‍ഗാന്ധി..

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും അനില്‍ അംബാനിയും ചേര്‍ന്ന് 1.3 ലക്ഷം കോടി രൂപയുടെ സര്‍ജിക്കല്‍ സ്ട്രൈക്കാണ് സൈന്യത്തിനെതിരേ നടത്തിയിരിക്കുന്നത് രാഹുല്‍ ആരോപിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും വലിയ അഴിമതി ആരോപണം ഉയര്‍ന്നിട്ടും മോദി മൗനം തുടരുകയാണ്. വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് റഫാല്‍ കരാര്‍ ലഭിച്ചത് മോദിയുടെ ഇടപെടലിലൂടെ മാത്രമാണ്. അദ്ദേഹം നേരിട്ടാണ് ഇക്കാര്യത്തില്‍ ഇടപെട്ടതെന്നും അരുണ്‍ ജയ്റ്റ്ലി, ...

Read More »

റാഫേല്‍ ഇടപാടില്‍ ഒന്നാം പ്രതി നരേന്ദ്ര മോദി രമേശ് ചെന്നിത്തല..

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ ഒന്നാം പ്രതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.2015 ഏപ്രില്‍ 10 ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പാരീസില്‍ വച്ച്‌ അന്നത്തെ ഫ്രഞ്ച് പ്രസിഡന്‍റെ ഫ്രാന്‍സ്വാ ഒലാന്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കരാര്‍ കാര്യം പ്രഖ്യാപിച്ചത് റഫാല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ നിര്‍ദ്ദേശിച്ചത് ഇന്ത്യാ സര്‍ക്കാരാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റെ  ഫ്രാന്‍സാ ഒലാന്ദ് തന്നെ വ്യക്തമാക്കിയതോടെ പ്രധാന മന്ത്രിയുടെ കള്ളക്കളിയാണ് പുറത്തു ...

Read More »

റഫാല്‍ ഇടപാടില്‍ അഴിമതി : നരേന്ദ്ര മോദിക്ക് യോഗ്യത നഷ്ടപ്പെട്ടുവെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ…

റഫാല്‍ ഇടപാടില്‍ അഴിമതി വ്യക്തമായതോടെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ നരേന്ദ്ര മോദിക്ക് യോഗ്യത നഷ്ടപ്പെട്ടുവെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ. ഫ്രഞ്ച് മുന്‍ പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഒളാന്ദിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്കെതിരേ നിലപാട് കടുപ്പിച്ചത്. റഫാല്‍ ഇടപാടിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അഴിമതി നടന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. അതിനാല്‍ ഇനി മോദി പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കരുത്. കാബിനറ്റ് റാങ്കുള്ള മന്ത്രിസഭയിലെ ആര്‍ക്കെങ്കിലും അധികാരം കൈമാറിയ ശേഷം അദ്ദേഹം രാജിവച്ചൊഴിയുകയാണ് വേണ്ടത്.

Read More »

ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ തള്ളി..

പീഡന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിങ്കളാഴ്ച ഉച്ചവരെ കസ്റ്റഡിയില്‍ വിടാനും പാലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇനി ജാമ്യത്തിനായി ബിഷപ്പിന് ഹൈക്കോടതിയെ സമീപിക്കണം. 24 ന് ഉച്ചക്ക് 2.30 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഇതിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കണം. മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടു ദിവസത്തെ കസ്റ്റഡി അനുവദിച്ച കോടതി തിങ്കളാഴ്ച ഉച്ചക്ക് രണ്ടരക്ക് വീണ്ടും ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി.

Read More »

മകളെ നടുറോഡിലേക്ക് തല്ലിയിറക്കി നടന്‍ വിജയകുമാര്‍; ഷൂട്ടിംഗിന് വേണ്ടിയാണ് വനിതയ്ക്ക് ഒരാഴ്ചത്തേക്ക് വീട് വാടകയ്ക്ക് നല്‍കിയത്. എന്നാല്‍ ഷൂട്ടിംഗ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും വീട് ഒഴിഞ്ഞില്ല. മറ്റു സിനിമകളുടെ ഷൂട്ടിംഗിനും ഉപയോഗിക്കുന്ന വീട് ആയതിനാലാണ് മകള്‍ക്കെതിരെ പരാതി നല്‍കിയത്…

അച്ഛന്‍ ഭയങ്കര ദ്രോഹമാണ് ചെയ്തത്. നടുറോഡില്‍ റൗഡികളെും പൊലീസിനെയും ഉപയോഗിച്ച്‌ എന്നെയും സുഹൃത്തുക്കളെയും തല്ലി ഇറക്കി. സിനിമയില്‍ പോലും ഇങ്ങനെ സംഭവിക്കില്ല.’സിനിമയിലും സീരിയയിലും അഭിനയിച്ച്‌ നല്ല പേര് വാങ്ങിയ എന്റെ അച്ഛന്‍ കപടമായ ഇമേജ് ഉണ്ടാക്കുകയാണ്.’ സ്വത്തോ പണമോ ഒന്നും ചോദിച്ചില്ല. വീട്ടില്‍ താമസിച്ചതിനാണ് എന്നെ ഇങ്ങനെ ഉപദ്രവിച്ചത്. നടി ആയതിനാല്‍ വാടകയ്ക്കു വീടും ലഭിക്കുന്നില്ല. ഞാന്‍ വേറെ എവിടെപ്പോകും. ആരോട് പരാതി പറയും. പൊലീസ് തന്നെ എനിക്ക് എതിരെയാണ്. ഷൂട്ടിംഗിന് വേണ്ടിയാണ് വനിതയ്ക്ക് ഒരാഴ്ചത്തേക്ക് വീട് വാടകയ്ക്ക് നല്‍കിയത്. എന്നാല്‍ ഷൂട്ടിംഗ് കഴിഞ്ഞ് ...

Read More »