വൈദ്യുതി വിതരണം മുടങ്ങുമെന്ന തെറ്റായ പ്രചാരണത്തെ തള്ളി മന്ത്രി എം എം മണി

സംസ്ഥാനത്ത് ഉടനീളം വെെദ്യുതി നിലയ്ക്കാന്‍ സാദ്ധ്യതയുണ്ടെന്ന നിലയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും,വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കാനുളള അക്ഷീണ പ്രയത്നത്തിലാണ് കെ.എസ്.ഇ.ബി ജീവനക്കാരെന്നും തെറ്റായ പ്രചരണം തള്ളിക്കയണമെന്നും മന്ത്രി എം.എം മണി അറിയിച്ചു

വെള്ളപ്പാെക്കം മൂലം അപകടമൊഴിവാക്കാന്‍ ഏകദേശം 4000ത്തോളം ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. കൂടാതെ വിവിധ ജില്ലകളിലായി നാല് 110 കെ.വി സബ് സ്റ്റേഷന്‍, പതിമൂന്ന് 33 കെ.വി സബ് സ്റ്റേഷന്‍, ആറ് വൈദ്യുതി ഉല്‍പാദന നിലയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തി വച്ചിരുന്നു. വെള്ളം ഇറങ്ങുന്ന മുറയ്‌ക്ക് ഇവിടെ പ്രവര്‍ത്തനം പുനരാരംഭിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*