വിദേശ രാജ്യങ്ങളില്‍ വച്ചു മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്…

വിദേശ രാജ്യങ്ങളില്‍ വച്ചു മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. 2013 മുതല്‍ വര്‍ഷത്തില്‍ 8,000 ല്‍ അധികം ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളില്‍ വച്ചു മരണത്തിനു കീഴടങ്ങി മൃതദേഹം ഇന്ത്യയില്‍ എത്തിച്ചത്.

ഹൃദയസംബന്ധമായ അസുഖവും വാഹനാപകടങ്ങളുമാണു മരണത്തിനു പ്രധാനകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 40-60 നും ഇടയില്‍ പ്രായമുള്ളവരാണു മരണത്തിന് കീഴടങ്ങുന്നവരില്‍ അധികവും.2013 ല്‍ മരണസംഖ്യ 7,433 ആയിരുന്നെങ്കില്‍ 2015 ല്‍ ഇതു 8,315 ആയി ഉയര്‍ന്നിരുന്നു. 2015ല്‍ വിവിധ രാജ്യങ്ങളില്‍ മരിച്ച ഇന്ത്യക്കാരുടെ കണക്ക് ഇങ്ങനെ: യുഎഇ-2741, സൗദി അറേബ്യ-2674, ഒമാന്‍-520, കുവൈത്ത്-611, ഖത്തര്‍-279, മറ്റുരാജ്യങ്ങള്‍-1487

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*