വിമാനത്തില്‍ തീപ്പിടുത്തം പൈലറ്റിന്റെ ഇടപെടലിലൂടെ ഒഴിവായത് വന്‍ ദുരന്തം…

വിമാനത്തില്‍ തീപ്പിടുത്തം പൈലറ്റിന്റെ ഇടപെടലിലൂടെ ഒഴിവായത് വന്‍ ദുരന്തം.ലാന്‍ഡിങ്ങിനിടെയാണ് വിമാനത്തിന്റെ എന്‍ജിന് തീ പിടിച്ചത്. തീ പടരുന്നത് മനസ്സിലാക്കിയ പൈലറ്റ് ഉടന്‍ എഞ്ചിന്‍ ഓഫ് ചെയ്യുകയായിരുന്നു.കുവൈത്തില്‍ നിന്ന് ഹൈദരാബദിലേക്ക് വന്ന ജസീറ എയര്‍വേഴ്‌സ് വിമാനത്തിന്റെ എഞ്ചിനാണ് തീപിടിച്ചത്.

കുവൈത്തില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ 145 യാത്രക്കാരുമായി ഹൈദരാബാദില്‍ ഇറങ്ങിയ വിമാനം ടാക്‌സി വേയിലേക്ക് നീക്കുന്നതിനിടേയാണ് എഞ്ചിനില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വിമാനത്താവള ജീവനക്കാര്‍ അഗ്നിശമന സേനയെ വിവരമറിയിച്ചെങ്കിലും അവര്‍എത്തുമ്പോഴേക്കും പൈലറ്റ് എഞ്ചിന്‍ ഓഫ് ചെയ്തിരുന്നതിനാല്‍ തീ അണഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*