വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിനു 4.8 ശതമാനം കുറവ്…

ഒമാനിലെ വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണം കുറഞ്ഞു. 2016നെ അപേക്ഷിച്ച്‌ കഴിഞ്ഞ വര്‍ഷം 4.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്ത് വിട്ടത്. 2016ല്‍ 3.965 ശതകോടി റിയാലാണ് വിദേശികള്‍ പുറത്തേക്ക് അയച്ചത്.

കഴിഞ്ഞ വര്‍ഷം ഇത് 3.774 ശതകോടി റിയാലായാണ് കുറഞ്ഞത്. ഉയര്‍ന്ന വേതനമുള്ള വിദേശികളുടെ തൊഴില്‍ ലഭ്യതയിലുണ്ടായ കുറവും, വിദേശികള്‍ ആഭ്യന്തര വിപണിയില്‍ പണം കൂടുതലായി ചെലവഴിക്കുന്നതുമാണ് പുറത്തേക്ക് ഒഴുകുന്ന പണം കുറയാന്‍ കാരണമെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*