വെള്ളപ്പൊക്കത്തില്‍ റാന്നി അങ്ങാടി ഒറ്റപ്പെട്ടു; അഞ്ഞൂറോളം പേര്‍ കുടുങ്ങി..!!

കനത്ത മഴയും പ്രളയവും പത്തനംതിട്ടയേയും റാന്നിയേയും വെള്ളക്കെട്ടിലാഴ്ത്തുകയാണ്. വെള്ളപ്പൊക്കത്തില്‍ റാന്നി അങ്ങാടി ഒറ്റപ്പെട്ടു. ഇതിനെ തുടര്‍ന്ന് അഞ്ഞൂറോളം പേര്‍ അങ്ങാടിയില്‍ കുടുങ്ങിയതായി സൂചന. തെന്മല ഡാം തുറന്നുവിട്ടതും വെള്ളക്കെട്ട് ഉയര്‍ത്തിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന ശേഷം കനത്ത വെള്ളപ്പൊക്കമാണ് തെക്കന്‍ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതേ തുടര്‍ന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളം അടച്ചിരുന്നു. വിമാന സര്‍വീസുകള്‍ പലതും മുടങ്ങി. പെരിയാറിന്റെ തീരങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

എന്നാല്‍ അണക്കെട്ട് തുറന്നിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അണക്കെട്ട് തുറക്കുമ്‌ബോള്‍ 140 അടിയായിരുന്നു ജലനിരപ്പെങ്കില്‍ ഇപ്പോള്‍ 141 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഡാമിന്റെ 13 ഷട്ടറുകളും നിലവില്‍ തുറന്നിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*