വയറു നിറച്ച്‌ ഭക്ഷണം കഴിക്കുന്നവർ ആണോ നിങ്ങൾ? എങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!

ആരോഗ്യത്തിന് ഭക്ഷണം ആവശ്യമാണ്. എന്നാല്‍ ഭക്ഷണം കഴിച്ചതുകൊണ്ടായില്ല. നല്ല ഭക്ഷണങ്ങള്‍ കഴിക്കണം. എന്നാല്‍ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലര്‍ക്കും ആരോഗ്യം നോക്കാന്‍ സമയം കിട്ടാറില്ല.പക്ഷേ ഇതിനിടയില്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. ജീവിക്കുന്നെങ്കില്‍ ആരോഗ്യത്തോടെ ജീവിക്കണം.

ഇല്ലെങ്കില്‍ അസുഖങ്ങള്‍ വിട്ടുമാറില്ല. അതുകൊണ്ട് തന്നെ വയർ നിറച്ച് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ചേർന്നതല്ല. വയറിന്റെ അരഭാഗത്ത് ഭക്ഷണം, കാൽ ഭാഗത്ത് വെള്ളം, കാൽ ഭാഗത്ത് വായു എന്നിങ്ങനെയാണ് ഉണ്ടാകേണ്ടത്. അല്ലാതെ കാണുന്നത് മുഴുവൻ വാരി വലിച്ചു കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ദോഷം അല്ലാതെ ഗുണം ഒന്നും ഉണ്ടാകില്ല.

എങ്ങനെ കഴിക്കുന്നതിനേക്കാൾ പ്രധാനം എന്താണ് കഴിക്കുന്നത് എന്ന തിരിച്ചറിവാണ് ഓരോ മനുഷ്യര്‍ക്കും ഉണ്ടാകേണ്ടത്. ഭക്ഷണം മനസ്സിനും ശരീരത്തിനും ആരോഗ്യം പ്രധാനം ചെയ്യുന്ന ഒന്നാണ്. ആരോഗ്യത്തിന് ഉത്തമം ആകുന്ന രീതിയില്‍ ഭക്ഷണം കഴിക്കേണ്ടതിന്റെ കുറുക്കുവഴികള്‍ ഇവയൊക്കെയാണ്.

1. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക.
2. തെറ്റായ ഭക്ഷണ ക്രമം ഒഴിവാക്കുക.
3. നേരത്തേ കഴിച്ച ഭക്ഷണം ദഹിച്ചതിനുശേഷം മാത്രം അടുത്ത ഭക്ഷണം കഴിക്കുക. 

4. മടി പിടിച്ചിരിക്കാതിരിക്കുക.
5. വയർ അറിഞ്ഞ് ഭക്ഷണം കഴിക്കുക, കുറഞ്ഞാലും കൂടാതിരിക്കാൻ ശ്രദ്ധിക്കുക.
6. ഭക്ഷണത്തിന് മുൻപ് ഒരു നുള്ള് ഉപ്പും ചെറിയ കഷ്ണം ഇഞ്ചിയും കഴിക്കുക. ഇത് ദഹനത്തിനു സഹായിക്കും.
7. ആദ്യം മധുരം, പുളി, ഉപ്പ്, എരിവ് എന്ന രീതിയിലാണ് ഭക്ഷണം കഴിക്കേണ്ടതെന്നാണ് ആയുർവേദിക് ഡയറ്റ് രീതികൾ പറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*