ഉരുൾപൊട്ടൽ; ദുരിതം തീരാതെ ഇടുക്കിക്കാർ; നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ..!!

പെരിയാർവാലിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായ രണ്ട് പേരെ ഇതുവരെ കണ്ടെത്താനായില്ല. വീടുകളിൽ അടിഞ്ഞ മണ്ണ് നീക്കാനാകാത്തതിനെ തുടർന്ന് നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

പെരിയാർവാലി സ്വദേശി മീനാക്ഷിയുടെ വീടിരുന്ന സ്ഥലത്തെ അടയാളം പോലും നഷ്ടമായിരിക്കുന്നു. വീട്ടിൽ നിന്ന് കാൽകിലോമീറ്ററോളം മാറി ആറ്റിൽ നിന്നാണ് മീനാക്ഷിയുടെ മൃതദേഹം കിട്ടിയത്. വീട്ടിൽ ഉറങ്ങിക്കിടന്ന മക്കാളായ ഉഷയെയും രാജനെയും കുറിച്ച് ഇപ്പോഴും വിവരമില്ല. കേന്ദ്രസേനയെത്തി നടത്തിയ തെരച്ചിലും ഫലം കണ്ടില്ല.

പെരിയാർവാലി മലയിൽ മാത്രം 11 ഇടത്താണ് ഉരുൾപൊട്ടിയത്. അപ്പർ പെരിയാർവാലിയെ ലോവർ പെരിയാർവാലിയുമായി ബന്ധിപ്പിക്കുന്ന വഴി മലയിടിച്ചിലിൽ തകർന്നു. ഇതേത്തുടർന്ന് ഒറ്റപ്പെട്ട ഇരുപത്തഞ്ചോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റി. വഴിയിൽ നിന്ന് മണ്ണ് നീക്കുന്നതിന് അനുസരിച്ച് മലയിടിയുന്നതിനാൽ തിരിച്ച് എന്ന് വീട്ടിൽ പോകാമെന്ന് അറിയാതെ ആശങ്കയിലാണിവർ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*