Breaking News

യുഡിഎഫിന്‍റെ അവിശ്വാസത്തിന് എല്‍ഡിഎഫിന്‍റെ പിന്തുണ,എന്മകജെ പഞ്ചായത്തിലും ബിജെപിക്ക് ഭരണം നഷ്ടമായി…

കാസര്‍കോട് ജില്ലയിലെ എന്മകജെ പഞ്ചായത്ത് ഭരണവും ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എല്‍ഡിഎഫ് പിന്തുണയോടെ പാസാകുകയായിരുന്നു. പ്രസിഡന്റ് രൂപവാണി ആര്‍ ഭട്ടിനെതിരെ യുഡിഎഫിലെ വൈ.ശാരദയാണ് പ്രമേയം കൊണ്ടുവന്നത്.17 അംഗ ഭരണസമിതിയില്‍ ബിജെപിക്കും യുഡിഎഫിനും ഏഴ് വീതവും എല്‍ഡിഎഫിന് മൂന്നും അംഗങ്ങളാണുള്ളത്.

കോണ്‍ഗ്രസിന് നാലും മുസ്ലിം ലീഗിന് മൂന്നും അംഗങ്ങളാണുള്ളത്. വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം വ്യാഴാഴ്ച പരിഗണിക്കും.2016 ല്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാത്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. നേരത്തെ ജില്ലയിലെ തന്നെ കാറഡുക്ക പഞ്ചായത്തിലും ബിജെപിക്ക് സമാനമായ രീതിയില്‍ ഭരണം നഷ്ടപ്പെട്ടിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*