തൃണമൂല്‍ സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നു വിരമിച്ച ഐ.പി.എസ് ഓഫീസര്‍ ഭാരതി ഘോഷ്…

പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കാന്‍ വിസമ്മതിച്ച തന്നെ തൃണമൂല്‍ സര്‍ക്കാര്‍ വേട്ടയാടുന്നു എന്ന് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ ഭാരതി ഘോഷ് .തൃണമൂലിന്റെ ആവശ്യങ്ങള്‍ നടത്തിക്കൊടുത്തിരുന്നപ്പോള്‍ അവര്‍ തന്നെ സത്യസന്ധയായ പൊലീസുദ്യോഗസ്ഥയായി കണ്ടുവെന്നും തനിക്കു ശരിയല്ലെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യില്ലെന്ന് ഉറപ്പിച്ചു പറയാന്‍ തുടങ്ങിയതോടെ തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയാതായും ഭാരതി പറയുന്നു.

2017ലെ സബാംഗ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുകളില്‍ കാര്യമായ കുറവു വരുത്താന്‍ പ്രവര്‍ത്തിക്കണെമന്ന് തൃണമൂലിലെ പ്രമുഖന്‍ ആവശ്യപ്പെട്ടു. ഞാന്‍ അതിനായി ഒന്നും തന്നെ ചെയ്തില്ല. ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ വര്‍ദ്ധിക്കുകയും പാര്‍ട്ടി വിശദീകരണമാവശ്യപ്പെടുകയും ചെയ്തു. അതിനു ശേഷമാണ് എന്നെ സ്ഥലം മാറ്റിയത്’ ഭാരതി അഭിമുഖത്തില്‍ പറയുന്നു.പശ്ചിമ മിഡ്‌നാപൂരില്‍ നടന്ന പണത്തട്ടിപ്പു കേസില്‍ ഒളിവില്‍ പോയിരിക്കുന്നെന്ന് സി.ഐ.ഡി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ഭാരതി.

 

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*