സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചു പേരെ ആറുപേരടങ്ങിയ സംഘം വെടിവച്ചുകൊന്നു…

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചു പേരെ വെടിവച്ചുകൊന്നു. പാകിസ്ഥാനിലെ ലാഹോര്‍ നഗരത്തിന് സമീപമുള്ള ഫുലര്‍വന്‍ ഗ്രാമത്തിലാണ് സംഭവം. ആറുപേരടങ്ങിയ സംഘമാണ് കൃത്യം നടത്തിയത്. സംഭവത്തെ തുടന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

40നും 50നും ഇടയില്‍ പ്രായമുള്ള അര്‍ദ്ധസഹോദരങ്ങളാണ് കൊല്ലപ്പെട്ടതെന്ന് പാകിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. അവര്‍ കൃഷിസ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരിക്കെ അവിടെയെത്തിയ ആറംഗ സംഘം നിറയൊഴിക്കുകയായിരുന്നു. കൊലയാളികളും ആ ഗ്രാമവാസികള്‍ തന്നെയാണെന്നാണ് വിവരം. ഒരു വസ്തുവിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*