സിനിമാ സെറ്റിലെ 150 ഓളം പേര്‍ക്ക് സ്വര്‍ണ നാണയം നല്‍കി കീര്‍ത്തി സുരേഷ്..!!

സണ്ടക്കോഴി 2 വിന്റെ അവസാനദിനത്തില്‍ നടി കീര്‍ത്തിസുരേഷ് എല്ലാവര്‍ക്കുമായി ഒരു സര്‍പ്രൈസ് കൊടുത്തു. ഷൂട്ടിങ്ങിന്റെ അവസാന ദിന ആഘോഷങ്ങള്‍ക്കിടെ സെറ്റിലെ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് കീര്‍ത്തി സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചു.സണ്ടകോഴി എന്ന വിശാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സണ്ടക്കോഴി 2. സംവിധായകനും നായകനും ഉള്‍പ്പടെ സെറ്റിലെ 150ഓളം ആളുകള്‍ക്കാണ് ഒരു ഗ്രാം ഗോള്‍ഡ് കോയിന്‍ നടി സമ്മാനമായി നല്‍കിയത്. സെറ്റിലെ കീര്‍ത്തിയുടെ ഡെഡിക്കേഷനും ആത്മാര്‍ത്ഥയും മറ്റുള്ളവരോടുളള പെരുമാറ്റവും ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

അവസാനദിവസം നായകനേക്കാള്‍ കീര്‍ത്തിക്കൊപ്പം സെല്‍ഫി എടുക്കാനും പരിചയപ്പെടാനുമാണ് സെറ്റിലുള്ളവര്‍ ഓടിയെത്തിയത്. കീര്‍ത്തിക്ക് വേണ്ടി അവര്‍ പ്രത്യേകമായി കേക്ക് മുറിക്കുകയും ചെയ്തു. അതിനെടെയായിരുന്നു സ്വര്‍ണ നാണയം നല്‍കി സഹപ്രവര്‍ത്തകരെ കീര്‍ത്തി ഞെട്ടിച്ചത്. ഇതിന് മുമ്പ് മഹാനടി സിനിമയുടെ ഷൂട്ടിങ് അവസാനദിവസം അണിയറപ്രവര്‍ത്തകര്‍ക്ക് നടി സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയിരുന്നു. കരിയറിന്റെ ആദ്യകാലഘട്ടങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന താരമാണ് കീര്‍ത്തി. പിന്നീട് സ്വയപ്രയത്‌നത്താല്‍ നടി ഉയരത്തിലെത്തി.

മഹാനടിയുടെ വമ്പന്‍ വിജയത്തോടെ നടിക്ക് ആരാധകരും ഏറി. നടിയെ ഒന്ന് നേരിട്ട് കാണുവാന്‍ ആയിരക്കണക്കിന് ആളുകളാണ് ഓരോ സ്ഥലത്തും എത്തുന്നത്. മുമ്പ് വിമര്‍ശിച്ചും പരിഹസിച്ചും വന്നവരൊക്കെ നടിയെ പ്രശംസിച്ച് എത്തുകയാണ് ഇപ്പോള്‍. തമിഴിലും തെലുങ്കിലും ഇപ്പോള്‍ കീര്‍ത്തിക്ക് കൈനിറയെ പ്രോജക്ടുകളാണ്, വിക്രം നായകനാകുന്ന സാമി 2, വിജയ്-മുരുകദോസ് ചിത്രം. ഇവയാണ് കീര്‍ത്തിയുടെ പുതിയ പ്രോജക്ടുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*