Breaking News

സര്‍ക്കാരിന്റെ തിരുവനന്തപുരത്തെ ഓണാഘോഷ പരിപാടികള്‍ മാറ്റി വക്കണമെന്നും, ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും പ്രതിപക്ഷ നേതാവ്…

കേരളം ഇപ്പോള്‍ നേരിടുന്ന കടുത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ തിരുവനന്തപുരത്തെ ഓണാഘോഷ പരിപാടികള്‍ മാറ്റി വക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രളയക്കെടുതി ഉണ്ടായിട്ടുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സൈന്യത്തെയും കേന്ദ്ര ദുരന്ത നിവാരണ സേനയെയും വിന്യസിക്കണം.

ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളില്‍ ആരോഗ്യ വകുപ്പിന്റെ കൂടുതല്‍ ശ്രദ്ധ ഉണ്ടാവുകയും, കൂടുതല്‍ മെഡിക്കല്‍ ടീമിനെ അയക്കുകയും വേണം. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി സഹായം നല്‍കണം. കേന്ദ്രത്തില്‍ നിന്ന് സാധാരണയായി കിട്ടുന്ന സഹായം മാത്രമേ ഇപ്പോള്‍ ലഭിച്ചിട്ടുള്ളു. അതല്ലാതെ കൂടതല്‍ സഹായം പ്രധാനമന്ത്രി ഉള്‍പ്പെടയുള്ളവര്‍ ഇടപെട്ട് നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*