സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണാവധി വെട്ടികുറച്ചു..!!

സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണ അവധി തിരുവോണ ദിവസത്തില്‍ മാത്രമായി ചുരുക്കാനുള്ള ആലോചനയുമായി സര്‍ക്കാര്‍. ഓണം പ്രമാണിച്ചുള്ള മറ്റ് അവധി ദിവസങ്ങളില്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാവണം എന്ന് ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ 24മുതല്‍ 28വരെയാണ് അവധി നിശ്ചയിച്ചിരുന്നത്. ഇത് ഒരു ദിവസമായി ചുരുങ്ങും.

അതേസമയം, കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചു. പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് മറുപടിയായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം പറയുന്നത്.

ഏറ്റവും വലിയ ദുരന്തമാണ് കേരളത്തിലുണ്ടായത്. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിയമപരമായി കഴിയില്ല. ദേശീയ അന്തര്‍ദേശീയ സഹായങ്ങള്‍ ലഭിക്കുന്ന ലെവല്‍ മൂന്ന് (എല്‍ത്രീ ) വിഭാഗത്തിലാണ് കേരളത്തിലെ ദുരന്തമെന്നും ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം മാത്രമാണ് എന്നും കേന്ദ്രം പറയുന്നു. അതേസമയം പ്രളയക്കെടുതിയിലുണ്ടായ നഷ്ടം കണക്കാക്കി സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*