സാംസങ് ഗ്യാലക്‌സി ഓണ്‍ 8 ഇന്ത്യന്‍ വിപണിയില്‍…

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ സാംസങ് ഗ്യാലക്‌സി ഓണ്‍ 8 ഇന്ന് മുതല്‍ ഇന്ത്യയില്‍ വിപണിയിലെത്തും.6 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ, 450 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, എന്നിവയാണ് സാംസങ് ഗ്യാലക്‌സി ഓണ്‍ 8ന്റെ പ്രത്യേകതകള്‍. ആന്‍ഡ്രോയിഡ് ഓറിയോ 8.0യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,500 എംഎഎച്ച്‌ ആണ് ബാറ്ററി.

4 ജിബി റാം 64 ജിബി സ്റ്റോറേജുള്ള ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 256 ജിബി വരെ സ്റ്റോറേജ് കൂട്ടാനാകും.എല്‍ഇഡി ഫ്‌ളാഷ് ലൈറ്റുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ, 16 എംപി പ്രൈമറി സെന്‍സര്‍ f/1.7 അപേര്‍ച്ചര്‍, 5എംപി സെക്കണ്ടറി ലെന്‍സ് f/1.9 അപേര്‍ച്ചര്‍ എന്നിവയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകള്‍. 17,990 രൂപയാണ് ഫോണിന്റെ വില.ഫ്‌ളിപ്കാര്‍ട്ട് വഴി ഫോണ്‍ വാങ്ങുന്നവര്‍ക്ക് 400 രൂപ ഡിസ്‌കൗണ്ടും സാംസങ് ഷോപ്പുകളില്‍ നിന്ന് വാങ്ങുന്നവര്‍ക്ക് 1,000 രൂപ ഡിസ്‌കൗണ്ടും ലഭിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*