സംസ്ഥാനത്ത് വീണ്ടും കനത്ത മഴ; കണ്ണൂരില്‍ അഞ്ചിടങ്ങളില്‍ ഉരുള്‍പ്പൊട്ടി..!!

രണ്ട് ദിവസത്തിനു ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്രാപിച്ചതായി റിപ്പോര്‍ട്ടുകള്‍. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും രണ്ട് ദിവസം കൂടി മഴ ശക്തിയായി തുടരും.

കണ്ണൂര്‍,കോട്ടയം, മലപ്പുറം ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ മഴ ശക്തമായിട്ടുണ്ട്. ഇതിനു പുറമേ കണ്ണൂര്‍ ജില്ലയിലെ അഞ്ചിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്.  കണ്ണൂര്‍ ജില്ലയിലെ ആറളം, പയ്യാവൂര്‍ ഷിമോഗ കോളനി, പേരട്ട ഉപദേശിക്കുന്ന് എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.

അതേസമയം മഴ ശക്തമായ സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളുള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴയില്‍ മലമ്പുഴ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നാലു ഷട്ടറുകള്‍ മൂന്ന് സെന്റി മീറ്റര്‍ ഉയര്‍ത്തി.

വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകളും ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മഴ ശക്തമായതിനത്തുടര്‍ന്ന് ചിലയിടങ്ങളില്‍ കൃഷിയും നശിച്ചിട്ടുണ്ട്.ബാവലി, ചീങ്കണ്ണി, കാഞ്ഞിരപുഴകള്‍ കര കവിഞ്ഞൊഴുകുകയാണ്. മലയോര ഹൈവേയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറി.

മാക്കൂട്ടം പെരുമ്പാടി ചുരം പാതയിലെ മെതിയടിപ്പാറയില്‍ മരം റോഡിനു കുറുകെ കടപുഴകി വീണതിനെ തുടര്‍ന്ന് സംസ്ഥാനന്തര പാതയില്‍ രാത്രി ആറു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*