സംസ്ഥാനത്ത് ര​ണ്ടു ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ..!!

സം​സ്ഥാ​ന​ത്ത് ര​ണ്ടു ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. സം​സ്ഥാ​ന​ത്ത് ഒ​ന്നോ ര​ണ്ടോ മേ​ഖ​ല​ക​ളി​ല്‍ 11 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ ക​ന​ത്ത മ​ഴയുണ്ടാകും. ചി​ല​പ്പോ​ള്‍‌ 20 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ മ​ഴ​യു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

ആ​ല​പ്പു​ഴ​യി​ല്‍ ര​ണ്ടു ദി​വ​സം ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെന്നാണ് മുന്നറിയിപ്പ്. വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ചൊവ്വാഴ്ച വരെ അ​തി​ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ഇ​ന്നു മു​ത​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ പെ​യ്യും. പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​ക​ളി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ വ​രെ കാ​റ്റു​വാ​ശാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. തെ​ക്കു​-പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​ക​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 15 വ​രെ തീ​ര​ദേ​ശ​ത്ത് കനത്ത വേലിയേറ്റത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*